മലയാളിയെ ചിരിയുടെ ലോകത്തേക്ക് നയിച്ച കോമഡി ത്രില്ലെർ ആട് സീരീസ് 3 ഭാഗം പ്രഖ്യപിച്ചപ്പോൾ മുതൽ പ്രേഷകർ ചോദിച്ച ചോദ്യമാണ് മൂന്നാം പാർട്ടിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ചു ഷാജി പാപ്പാന്റെ ഗ്യാങ്ങിലേക്ക് കുട്ടൻ മൂങ്ങ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹന് പകരം ഫുക്രു എത്തുന്നു. വിന്നേഴ്സ് പോത്തുമുക്ക് എന്ന അടികുറുപ്പോടെ ഫുക്രു താനുൾപ്പെടുന്ന ലൊക്കേഷൻ ചിത്രം പ്രേഷകർക്കായ് പങ്കുവച്ചു.

ചിത്രം ഷാജി പപ്പനായി ജയസൂര്യയെയും അറക്കൽ അബുബായി സൈജു കുറുപ്പിനെയും അവതരിപ്പിക്കുന്നു. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എഴുതി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ ക്യാൻവാസിൽ ഒരു എപിക്- ഫാന്റാസി മൂവി യായിട്ടായിരിക്കും ഈ ചിത്രം റിലീസ് ആകുക. 2026 മാർച്ചിൽ ചിത്രം തിയേറ്ററിൽ എത്തും.