സംവിധാനം ചെയ്ത സിനിമ വലിയ വിജയം നേടിയതിനു പിന്നാലെ സംവിധായകൻ പുതിയ ചിത്രത്തിൽ നായകണയെത്തുന്നു. അതും ഒരു നായകന് കിട്ടാവുന്ന ഏറ്റവും ഉയർന്ന പ്രതിഫലത്തോടെ. രജനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത കൂലിക്കു വാങ്ങിയ പ്രതിഫലം 50000കോടി രൂപയായിരുന്നു. ഇപ്പോൾ ലോകേഷ് നായകനായെത്തുന്ന ആദ്യ ചിത്രത്തിൽ തന്നെ കിട്ടുന്ന പ്രതിഫലം 35 കോടിയാണ്. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലെർ ചിത്രത്തിലാണ് ലോകേഷ് നായകനായി എത്തുന്നത്. ഒരു കന്നി ലഭിക്കാവുന്ന ഏറ്റവും വലിയ തുകയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഡിസി എന്ന പേര് നൽകിയിരിക്കുന്ന ചിത്രം വൻ ബഡ്ജറ്റ് പ്രതീക്ഷിക്കുന്ന ഒരു ചിത്രം കൂടിയാണ്. വാമിഖ ഗബ്ബി നായികയായി എത്തുന്ന ചിത്രം റോക്കി, സാനി കയിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ സംവിധാനം ചെയ്യുന്ന ചിത്രമാണ്.