ഒരുപാട് പ്രശസ്ത സിനിമകളിൽ വേഷമിട്ട് കേരളത്തിലും പുറത്തും അറിയപ്പെടുന്ന മലയാളം ആക്ടർ ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാ വന്ദേ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ മലയാളത്തിൽ വലിയ ആവേശം തീർത്തിരുന്നു. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ കഥ പറയുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായാണ് പ്രേഷകർക്കു മുന്നിൽ എത്തുക. തെലുഗു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു 400 കോടി രൂപയിലധികം ചിലവാണ് ഈ ചിത്രത്തിനായി നിർമാതാക്കൾ മുടക്കുന്നത്.

സിൽവർ കാസ്റ് ക്രീയേഷൻസിന്റെ ബാനറിൽ എം വീർ റെഡ്ഢി നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സി എച് ക്രാന്തികുമാർ ആണ്. ഒരു അമ്മയുടെ ഉറച്ച തീരുമാനത്തിന്റെയും മകന്റെ പോരാട്ടവീര്യത്തിന്റെയും കഥ പറയുന്ന ചിത്രം ഒരു ആത്മ വൈകാരിക വെന്ധത്തിന്റെ കഥ കൂടിയാണ്. ആഗോള നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മോഡിയുടെ രാഷ്ട്രീയ വ്യക്തിപരമായ യാത്രകളുടെയും പ്രവർത്തനങ്ങളുടെയും ഒരു നേർക്കാഴ്ച ജനങ്ങളിൽ എത്തിക്കുന്നു ഉണ്ണി മുകുന്ദൻ മോദിയായി വേഷമിടുന്ന ചിത്രം വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്.