വിനോദയാത്ര എന്ന ദിലീപ് ചിത്രം ആശയം കൊണ്ടും പ്രകടനം കൊണ്ടും മലയാളിയുടെ ഹൃദയം കീഴടക്കി മുന്നേറിയ ഒരിക്കലും മറക്കാനാവാത്ത ചലച്ചിത്ര ആവിഷ്കാരം ആണ്. ദിലീപിനൊപ്പം അന്ന് കളിച്ചു നടന്ന ആ പയ്യനെ ആരും മറക്കാൻ സാധ്യതയില്ല. പിന്നീട് പ്രാഞ്ചിയേട്ടൻ ദി സൈന്റ്റ് എന്ന സിനിമയിലും താരം തിളങ്ങി. ഗണപതി എന്ന നാടൻ ഇപ്പോൾ മറ്റൊരു ചിത്രത്തിലൂടെ നായകനായ് നമ്മുടെ മുൻപിൽ എത്തുന്നു. ഗണപതി സാഗർ സൂര്യ കോമ്പിനേഷനിൽ അണിയറയിൽ ഒരുങ്ങുന്ന ഹൊറർ കോമഡി എന്റർടൈൻമെന്റ് പ്രകമ്പനം ജനുവരി 30ന് തിയേറ്ററിൽ എത്തും. ഇത് ന്യൂ ജനറേഷൻ യുവതയെ ലക്ഷ്യമാക്കി അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു മുഴുനീള എനെർറ്റൈൻ ആണ്.

അണിയറ പ്രവർത്തകരുടെ അഭിപ്രായവും ടീസറും പരിഗണിക്കുമ്പോൾ ഹാസ്യവും ഹൊററും ഒന്നിക്കുന്ന ഒരു ചിത്രമായിരിക്കും ഇത്. നദികളിൽ സുന്ദരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജേഷ് പണത്തൂരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. നവരസ ഫിലിംസ് സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോ എന്നീ കമ്പനികൾ ഒരുമിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിജേഷ് പാണത്തൂർ കഥയെഴുതുന്ന ചിത്രത്തിന്റെ തിരകഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതൻ ശ്രീ ഹരി ആണ്.