തോണ്ണുറുകളുടെ ആരംഭം മുതൽ അമേരിക്കയിൽ മലയാളത്തിന്റെ താരങ്ങളെ അണിനിരത്തി മെഗാഷോകളും സ്റ്റാർ നൈറ്റ് പ്രോഗ്രാമുകളും നടത്തി അമേരിക്കൻ മലയാളികളുടെ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരസാനിധ്യം ജീമോൻ ജോർജ് മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നു. ജി സിനിമാസ് എന്ന നിർമാണ കമ്പനിയുടെ അമരക്കാരൻ ജീമോൻ ആദ്യമായി നിർമിക്കുന്ന ചിത്രം’ശുക്രൻ’ ഉടൻ തിയേറ്ററിൽ എത്തും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. റിയാലിറ്റി ഷോകളിലൂടെയും സിനിമയിലൂടെയും മലയാളികൾക്ക് സുപരിചിതരായ ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്ദുനാഥ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലെർ ആയിരിക്കും.

മുൻപേതന്നെ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിന്റെ റിലീസിനു മുൻപുള്ള അവസാന മിനുക്കുപണിയിലാണ് ജീമോൻ ജോർജും മറ്റ് അണിയറ പ്രവർത്തകരും. ജീ സിനിമാസ് പുതുതായി നിർമിക്കുന്ന ചിത്രത്തിന്റെ പ്രഖ്യപനവും റിലീസിനു ശേഷം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.