32 വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒരേ സ്‌ക്രീനിൽ ഒന്നിക്കുമ്പോൾ ആരായിരിക്കും നായിക എന്ന സസ്പെൻസ് അതിന്റെ അവസാനത്തിലേക്ക് എത്തുന്നു എന്ന ഏറ്റവും പുതിയ റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. പദയാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഗ്രെയ്‌സ് ആന്റണി ആണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിലെത്തുക. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ് ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൊച്ചിയിലെ അമ്പലമേട്ടിലാണ് ചിത്രത്തിന്റെ ചിത്രികരണം നടക്കുന്നത്.

അടൂരിനൊപ്പം കെ വി മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. കുട്ടനാട്ടിലെ കർഷകരുടെ കഥ പറഞ്ഞ പ്രശസ്ത നോവൽ ആയ രണ്ടിടങ്ങഴി ആണ് ചിത്രത്തിന്റെ പ്രമേയം.