പശ്ചിമേഷ്യയിൽ യുദ്ധസമാന അന്തരീഷം നിലനിൽക്കുമ്പോളും പ്രതീക്ഷ കൈവിടാതെ ജനപ്രിയ ചിത്രത്തിന്റ മൂന്നാം ഭാഗം റിലീസിന്. ജയസൂര്യ നായനായി വമ്പൻ താരനിര അണിനിരന്ന ആട് സീരിസിന്റെ മൂന്നാമത്തെ പാർട്ട് മാർച്ച് 19ന് തന്നെ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഗൾഫ് മേഖലയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാതലത്തിൽ റിലീസ് നീളുമോ എന്ന ആരാധകരുടെ ആശങ്ക തീർക്കുന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

നിർമാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് കാവ്യാ ഫിലിം കമ്പനിയും ചേർന്നിറക്കിയ സംയുക്ത പ്രസ്താവന യിലാണ് റിലീസ് സമ്പദിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. 2026 മാർച്ച് 19 ന് ചിത്രം പ്രദർശനത്തിനെത്തും. ‘‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോളതലത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ ഞങ്ങൾ സൂക്ഷ്മമായി വരികയായിരുന്നു. ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുമോ എന്ന ആശങ്കയുമായി നിങ്ങളിൽ പലരും ഞങ്ങളെ ബന്ധപ്പെട്ടിരുന്നു എന്നറിയാം. വിവിധ ഘടകങ്ങൾ പരിശോധിച്ചതിനും, വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ നമ്മുടെ സിനിമാ വ്യവസായം അഭിവൃദ്ധിപ്പെടേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്തും ഒരു കാര്യം ഉറപ്പിച്ചു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; ‘ആട് 3: വൺ ലാസ്റ്റ് റൈഡ്, പാർട്ട്-1’ 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.”