Uncategorized

ബാലതാരമായി 50ഓളം സിനിമകളിൽ തിളങ്ങിയ താരത്തെ ഓർത്തെടുത്ത് ലാൽ ജോസ്

പ്രേക്ഷകരെ എപ്പോളും സിനിമയിൽ പെട്ടന്ന് ആകർഷിക്കുക ബാലതാരങ്ങൾ ആണ്. ഗണപതി എന്ന താരം വലിയ നടനായപ്പോളും പ്രേഷകർ ഒരുപക്ഷെ ഇപ്പോളും ഓർക്കുന്നത് വിനോദയാത്രയിലെ ആ കുട്ടിയെ ആവും. അതുപോലെ മലയാളത്തിൽ മറ്റൊരു ബാലതാരം ഉണ്ടായിരുന്നു അവന്റെ പേര് ഹരിമുരളി എന്നായിരുന്നു. എന്നാൽ ആ താരം തന്നെ നെഞ്ചിലേറ്റിയ എല്ലാരേയും ദുഖത്തിലാഴ്ത്തി നമ്മെ വിട്ടു പിരിഞ്ഞു. 27 വയസ്സിൽ വിട്ട് പിരിഞ്ഞ ആ താരത്തിന്റെ സിനിമയിലേക്കുള്ള വരവിനു കാരണം ആയ ലാൽജോസ് തന്റെ ഓർമയിലുള്ള താരത്തെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.

ലാൽ ജോസിന്റെ വാക്കുകളിലൂടെ ‘‘എന്റെ സിനിമയായ ‘രസികനി’ൽ ബാലതാരമായി അഭിനയിച്ച ഹരി മുരളിയുടെ മരണ വാർത്ത അറിഞ്ഞു, അത്യധികം ദുഃഖം തോന്നി. നല്ല സ്മാർട്ട് ആയ കുട്ടിയായിരുന്നു ഹരി. ‘രസികനി’ൽ അഭിനയിക്കുമ്പോൾ ഷൂട്ടിങ് സമയത്ത് അവന്റെ തമാശകളും സംശയങ്ങളുമൊക്കെ ആയി സെറ്റ് വളരെ സജീവമാക്കിയ കുട്ടിയായിരുന്നു. അവനെ ഫേമസ് ആക്കിയ ആ നാടക അഭിനയ സീൻ ദിലീപും അവനും കൂടി പൊലിപ്പിച്ച് എടുത്തതാണ്. ദിലീപ് ആണ് ആ ഡയലോഗ് ഒക്കെ അവനെ പഠിപ്പിച്ച് എടുത്തതും ചെയ്യിപ്പിച്ചതും. ദിലീപുമായി ഒരുപാട് അടുത്തിരുന്നു അവൻ അന്ന്.  പിന്നീട് അവൻ സിനിമയൊക്കെ നിർത്തി ഗ്രാഫിക്സിലേക്കും എഴുത്തിലേക്കും ഒക്കെ തിരിഞ്ഞു എന്ന് കേട്ടു.”

Leave a Reply

Your email address will not be published. Required fields are marked *