ശ്വേത മേനോൻ അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചു എന്ന പരാതിയിൽ പ്രതികരിച്ച് സംവിധായകൻ ബ്ലെസി. സിനിമയിൽ അഭിനയിച്ചു എന്ന ഒറ്റ കാരണത്താൽ ഒരു നടിക്കെതിരെ കേസെടുത്തത് വേദനജനകമാണെന്ന് ബ്ലെസി പറയുന്നു. കളിമണ്ണ് എന്ന ശ്വേത അഭിനയിച്ച സിനിമ സെൻസറിങ്ങിനു ശേഷമാണ് പുറത്തിറങ്ങിയത് അന്നില്ലാത്ത നഗ്നത ഇപ്പോൾ എവിടെ നീന്നും വന്നു എന്നും ബ്ലസി ചോദിച്ചു. കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത് ഇത് ഏതൊരാളെയും പ്രയാസപ്പെടുത്തുന്നതാണ്. സ്വേതക്കെതിരെ പരാമർശിക്കുന്ന സിനിമകളിൽ ഒരെണ്ണം ബ്ലെസി More..
Author: CineGallery Team
കൂലി സൗജന്യമായി കാണണോ. നിങ്ങൾ ഇത്രമാത്രം ചെയ്യുക
പ്രേഷകർക്കു റിലീസ് ദിവസം സൗജന്യമായി കാണുവാനുള്ള അവസരം ഒരുങ്ങുകയാണ്. മൊബൈൽ കിങ്ങും മനോരമ ഓൺലൈനും ചേർന്നാണ് ഈ അവസരം ഒരുക്കുന്നത്. ഓഗസ്റ്റ് 14ന് രാവിലെ എറണാകുളം ഇടപള്ളയിലുള്ള വനിതാ സിനിപ്ലെക്‌സിലെ പ്രദർശനമാണ് തിരഞ്ഞെടുക്കപ്പെട്ടവർക്കായി നടത്തുന്നത്. പ്രേഷകർ ചെയ്യേണ്ടത് ഇത്രമാത്രം ഇന്ന് മുതൽ റിലീസ് തലേന്ന് വരെയുള്ള ഓരോ ദിവസവും ഓരോ ചോദ്യം മനോരമ ഓൺലൈൻ സമൂഹമാധ്യമങ്ങൾ പങ്കുവെക്കും. ശരിയുത്തരം അയക്കുന്ന പത്തുപേർക്ക് രണ്ടു ടിക്കറ്റ് വീതം ഓരോ ദിവസവും സമ്മാനമായി ലഭിക്കും. ദിവസേന 10 പേർക്കാണ് രണ്ടു More..
‘കൈതി 2”വിൽ ‘വിക്രം,’ ലിയോ താരങ്ങൾ ഉണ്ടാകും
കാർത്തി നായകനായ് ലോകേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൈതി 2. ചിത്രത്തിന്റെ ഏറ്റവും പുതിയ ഒരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നിർമാതാക്കൾ. കൈതി 2 സിനിമയും എൽസിയുവിലെ ത്രില്ലിങ് ചിത്രമാകുമെന്ന് അറിയിച്ച ലോകേഷ് ഈ ചിത്രത്തിൽ ലിയോ വിക്രം എന്നീ ചിത്രങ്ങളിൽ നിന്നുള്ള താരങ്ങൾ ഉണ്ടാകുമെന്നു ഉറപ്പ് നൽകുന്നു. ആദ്യ ഘട്ടത്തിൽ കാർത്തിയുമായി ഈ ചിത്രം ചെയ്യുവാൻ ആലോചിച്ചപ്പോൾ ഉണ്ടായിരുന്ന പല പ്ലാനുകളും പിന്നീട് മാറിയതായി ലോകേഷ് പറഞ്ഞു. ആദ്യം പത്തു വർഷം മുൻപ് More..
പത്തു പേര് ചേർന്ന് തീരുമാനിക്കുന്നു വിവാദം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല വിജയരാഘവൻ
മലയാള സിനിമ ഇൻഡസ്ട്രിയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു ദേശിയ പുരസ്‌കാരങ്ങൾ പ്രഖ്യപിക്കപ്പെട്ടപ്പോൾ ആകെ സന്തോഷിക്കനായ മലയാളി താരം വിജയരാഘവൻ മാത്രമാണ്. പുരസ്‌കാരങ്ങൾ പ്രഖ്യപിക്കപ്പെട്ടപ്പോൾ അതിൽ എനിക്ക് ഡിഫറെൻറ് അഭിപ്രായം ഉണ്ടെങ്കിലും ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കാനില്ലെന്നു അദ്ദേഹം പറയുന്നു. തനിക്ക് ലഭിച്ച പുരസ്കാരത്തിന്റെ വലിപ്പചെറുപ്പം നോക്കാനോ ഉണ്ടായ വിവാദങ്ങൾ ഊതിപ്പെരുപ്പിക്കാനോ താനാരുമല്ലെന്നും അദ്ദേഹം പറയുന്നു. നേരത്തെ ദേശിയ പുരസ്‌കാരം കേരളാ സ്റ്റോറി എന്ന മുസ്ലിം പ്രീണന സിനിമയ്ക്കു കൊടുത്തതിന്റെ പിന്നിലുള്ള അജണ്ടയെ കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. ഒൻപതു സംസ്ഥാന More..
എല്ലാവർക്കും സ്പെഷ്യൽ ആയി മീശ യുടെ സ്പെഷ്യൽ പ്രിമിയർ ഷോ
പുതിയതായി പുറത്തിറങ്ങനിരിക്കുന്ന എം സി സംവിധാനം ചെയ്യുന്ന സിനിമയാണ് മീശ. ചിത്രത്തിന്റെ സ്പെഷ്യൽ പ്രിമിയർ ഷോ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ഒരു കാടിന്റെ പശ്ചാതലത്തിൽ ഒരുങ്ങുന്ന ചിത്രം മനുഷ്യനിലെ വിവിധ വികാരങ്ങളായ അഹംഭാവം അധികാരം സൗഹൃദം എന്നിവ വരച്ചു കാട്ടുന്നു. റിലീസ് ചെയ്ത തമിഴ് നാട്ടിലും കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഭിനയവും ദൃശ്യഭാഷയും വേറിട്ട് നിൽക്കുന്ന ശക്തമായ കഥയും പ്രത്യേക പ്രശംസ പിടിച്ചുപറ്റുന്നു. സാമൂഹ്യ മാധ്യമങ്ങളും ചിത്രത്തിനു മികച്ച അഭിപ്രായം നേടികൊടുക്കുന്നു.
തിരുപ്പതി ഭഗവാന്റെ തിരുനടയിൽ സൂര്യയും കുടുംബവും
തമിഴ് സിനിമലോകത്തിന്റെ പ്രിയതാരം സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ പ്രശസ്ത താരം സൂര്യയും കുടുംബവും തിരുപ്പതി വെങ്കട്ടശ്വര ഭഗവാന്റെ അനുഗ്രഹം തേടി ആ തിരുനടയിൽ. സൂര്യ ഭാര്യയും നടിയുമായ ജ്യോതികയോടും മക്കളായ ദിയയോടും ദേവിനോടൊപ്പമാണ് തിരുമലയിൽ ദർശനം നടത്താൻ എത്തിയത്. അഗരം ഫൗണ്ടേഷൻ പതിനഞ്ചു വർഷം തികക്കുന്നതിന്റെ ആഘോഷത്തിന് ശേഷമാണ് ഇരുവരും തിരുപ്പതിയിൽ എത്തിയത്. സിമ്പിൾ വേഷങ്ങളിൽ എത്തിയ താരങ്ങൾക്ക് നല്ല വരവേൽപ്പാണ് തിരുമലയിൽ ലഭിച്ചത്. ജ്യോതിക സാരിയിലും സൂര്യ മുണ്ടും ഷർട്ടും ധരിച്ചപ്പോൾ മകളും മകനും More..
ഒരേ സ്‌ക്രീനിൽ രജനിയും ആമിറും നാഗാർജുനയും പക്ഷെ ഞെട്ടിച്ചത് സൗബിൻ
പ്രേഷകർ ആകാംഷയോടെ കാത്തിരുന്ന അതിലേറെ ആവേശം നിറക്കുന്ന ലോകേഷ് കനകരാജ് രജനികാന്ത് ചിത്രം കൂലിയുടെ ട്രെയിലർ പുറത്തിറങ്ങി. സൗബിൻ ഷബീറിന്റെ ഇൻട്രോയോടെ തുടങ്ങുന്ന ട്രെയിലർ ഏതാണ്ട് 3 മിനിറ്റ് നീണ്ടുനൽകുന്നതാണ്. തുടർന്ന് രജനികാന്തിനെ മറ്റു പ്രധാന താരങ്ങളെയും ഇതിൽ കാണാം. സംഘടനങ്ങൾ നിറഞ്ഞ ട്രെയിലർ തന്നെ പ്രേക്ഷകരെ വല്ലാതെ ആകർഷിക്കുന്നു. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ആഗസ്റ്റ് 14ന് തീയേറ്ററിൽ എത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രജനികാന്ത് അഭിനയിച്ച നൂറ്റിയെഴുപത്തൊന്നാമത് ചിത്രമായാണ് ഇത് More..
ആട് ജീവിതം മോശം വിചിത്ര പരാമർശംവുമായി ജൂറി: പാർവതിക്കും ഗോകുലിനും പ്രശംസ
മലയാളി നെഞ്ചിലേറ്റിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പ്രിത്വിരാജ് നായകനായ ആട് ജീവിതം. മരുഭൂമിയിൽ ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട പ്രവാസിയുടെ ജീവിതം തുറന്നു കാട്ടിയ ചിത്രം. അവൻ കടന്നു പോയ ദുരനുഭങ്ങളുടെ കഥ പറഞ്ഞ ചിത്രം എന്നിട്ടും ദേശിയ ചലച്ചിത്ര മേളയിൽ ആടുജീവിതം ചിത്രത്തിൽ പോലും ഇല്ലായിരുന്നു. ദേശിയ ചലച്ചിത്ര മേളയിൽ ആടുജീവിതം തഴഞ്ഞതിനെ പറ്റിയുള്ള വിവാദങ്ങൾക്കിപ്പോൾ ചുടേറിയിരിക്കുകയാണ്. 9 സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ദേശിയ ചലച്ചിത്ര മേളയിൽ വലിയ പുരസ്‌കാരം സ്വന്തമാക്കും എന്നെല്ലാവരും കരുതിയിരുന്നുവെങ്കിലും മത്സരത്തിന്റെ More..
സുമതി വളവ് തിമിർത്തു തകർത്തു മുന്നോട്ട്. മികച്ച ബോക്സ്ഓഫിസ് കളക്ഷൻ
പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങൾ കീഴടക്കി ടീം മാളികപ്പുറത്തിന്റെ സുമതി വളവ്. ബോക്സ് ഓഫീസിലും മെച്ചപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്ച വാക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ രണ്ടുകോടി അൻപതു ലക്ഷത്തിനു മുകളിൽ എത്തിയതായാണ് റിപ്പോർട്ട്. ആദ്യ ദിനം മിക്ക തീയേറ്ററുകളും ഹൗസ്ഫുൾ ആയിരുന്നെന്നും ചില പ്രമുഖ തീയേറ്ററുകളിൽ രാത്രി വൈകിയും ഷോകൾ ഉണ്ടായിരുന്നതായും റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കറും തിരക്കഥകൃത്ത് അഭിലാഷ് പിള്ളയും മാളികപ്പുറം More..
മലയാള സിനിമ ലോകത്തിന് ഒരു തീരാ നഷ്ടം കൂടി: നവാസ് വിടവാങ്ങി
മിമിക്രി താരവും നടനുമായ കലാഭവൻ നവാസ് അന്തരിച്ചു. ഹാർട്ട് അറ്റാക്ക് ആണ് മരണകരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. താരം താമസിച്ചിരുന്ന ഹോട്ടൽ റൂമിൽ വെച്ചാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത് പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം പൂർണമായും വ്യക്തമാകു. പുതുതായി അഭിനയിക്കുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് മരണം താരത്തിന്റെ ജീവൻ കവർന്നെടുത്തത്. വിനോദ് കോവൂർ പറയുന്നതനുസരിച്ച് നവാസിന് ഷൂട്ടിംഗ് സൈറ്റിൽ വച്ച് നെഞ്ചുവേദന ഉണ്ടായെന്നും എന്നാൽ ഷൂട്ടിംഗ് തടസപ്പെടേണ്ട എന്നു കരുതി ആശുപത്രിയിൽ More..