മഹാകുംഭമേള നടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് മൊണാലിസ ഭസ്‌ലെ. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് താരം ഇപ്പോൾ മലയാള സിനിമയിൽ എത്തുകയാണ്. പി കെ ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ എത്തുന്നത്. കൈലാഷ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇൻഡോർ സ്വദേശി ആയ താരം റീൽസുകളിലൂടെയും ഉത്തർപ്രദേശിൽ നടന്ന കുംഭമേളയിലൂടെയും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ താരമാണ്. നാഗമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജിലി ജോർജ് ആണ് നിർമ്മിക്കുന്നത്. More..
Uncategorized
നസ്‌ലിനെ പ്രശംസിച്ചു പ്രിയദർശൻ ; “കമലഹാസനെ പോലെ നിഷ്കളങ്കനാണ് എന്നാൽ നല്ല കള്ളനും”
മലയാളത്തിന്റെ യങ് സൂപ്പർ സ്റ്റാർ നസ്‌ലിനെ കമലഹസ്സനോട് ഉപമിച്ച് പ്രിയദർശൻ. വിഷ്ണുവിജയം എന്ന സിനിമയിൽ കമലഹാസനെ ശ്രദ്ധിച്ചിരുന്നു ആ കാലത്തെ കമലഹാസന്റെ അഭിനയശൈലിയും നിഷ്കളങ്കതയും കള്ളലക്ഷണവും നസ്‌ലിനും ഉണ്ടെന്നു പ്രിയദർശൻ പറഞ്ഞു.’ ലോക ചാപ്റ്റർ 1′ എന്ന നസ്‌ലിൻ കല്യാണി പ്രിയദർശൻ കോമ്പോ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കവേ ആണ് പ്രിയദർശൻ നസ്‌ലിനെ പുകഴ്ത്തിയത്. തന്റെ മകൾ ഒരിക്കലും സിനിമയിൽ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗാർജുന കല്യാണിയെ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ അഭിനയിക്കാനൊക്കെ പറ്റുമോ More..
തലവര മാറ്റാൻ വീണ്ടും അർജുൻ അശോകൻ: ചത്ത പച്ച-റിങ് ഓഫ് റൗഡീസ് ഫസ്റ്റ് ലുക്ക് പുറത്ത്
തലവര എന്ന അർജുൻ അശോകൻ ചിത്രം ഇപ്പോൾ തീയേറ്ററുകൾ കൈയ്യടക്കി മുന്നോട്ടു പോകുകയാണ്. അർജുൻ അശോകൻ ചിത്രത്തിൽ കാണിക്കുന്ന മികവിനെ ഒരുപാട് പ്രേഷകർ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോൾ ഇതാ മലയാളത്തിലെ തന്നെ ഒരു മുഴുനീളൻ ഡബ്ല്യൂഡബ്ല്യൂഇ ചിത്രമായി ഒരുങ്ങുന്ന ‘ചത്ത പച്ച-റിങ് ഓഫ് റൗഡീസ്,’ എന്ന ചിത്രത്തിലെ അർജുൻ അശോകന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അർജുൻ അശോകൻ ചിത്രത്തിൽ വേഷമിടുന്നത്. വളരെ വ്യത്യസ്തമായ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് അർജുൻ അശോകനെ ഫസ്റ്റ് More..
ആന്റണി പെപ്പയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് സിനിമ വരുന്നു: ‘കാട്ടാളന്’ ഗംഭീര തുടക്കം
കാട്ടാളൻ ഒരു ബിഗ് ബഡ്ജറ്റ് മൂവി കൂടി മലയാളത്തിൽ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ തുടക്കം തന്നെ ഗംഭീരമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അണിയറ പ്രവർത്തകരും മാധ്യമ പ്രവർത്തകരും, സിനിമ ലോകത്തെ അധികകായാരുടെയും സാനിധ്യത്തിലാണ് സിനിമയുടെ തിരി തെളിച്ചത്. രജീഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാന്താരാ എന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയ സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ അജ്നീഷ് ലോകനാദാണ് ഈ ചിത്രത്തിലെയും ഗാനങ്ങൾ ഒരുക്കുന്നത്.
നിറകണ്ണുകളോടെ മനം നിറഞ്ഞ് അർജുൻ അശോകൻ: മികച്ച പ്രേഷകപ്രതികരണം
അർജുൻ അശോകൻ നായകനായ ‘തലവര’ എന്ന ഈയിടെ പുറത്തിറങ്ങിയ സിനിമയ്ക്കു മികച്ച പ്രേക്ഷക പ്രതികരണത്തിൽ മനം നിറഞ്ഞ് അർജുൻ അശോകൻ. ഒത്തിരിയേറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ച് പ്രേഷകകൈയ്യടി നേടി എന്നതാണ് അർജുന്റെ വിജയം. അർജുന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിട്ടാണ് തലവര എന്ന ചിത്രം മാറുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ ഒരുക്കിയ മഹേഷ് നാരായണനും ഷെബിൻ ബെക്കറും ചേർന്ന് നിർമിച്ച ചിത്രം തലവര സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ അനിൽകുമാറാണ്. രേവതി ശർമ്മയും More..
ചിരഞ്ജീവി ജീവിതത്തിൽ 70 വർഷങ്ങൾ പിന്നിട്ടു: പിറന്നാൾ ആഘോഷമാക്കി രാം ചരൺ
ജീവിതത്തിന്റെ 70 വർഷങ്ങൾ പിന്നിട്ട സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാൾ ആഘോഷമാക്കി മകനും നടനുമായ രാം ചരൺ. എഴുപതാം വയസ്സിലും ഹൃദയം കൊണ്ട് തന്റെ പിതാവ് കൂടുതൽ ചെറുപ്പമാകുന്നുവെന്നാണ് രാം ചരൺ കുറിച്ചത്. ബന്ധുക്കൾകൊപ്പം പിതാവിന്റെ ജന്മദിനം ആഘോഷമാക്കുന്ന വിഡിയോയും താരം പങ്കുവെച്ചു. “ഇന്ന് നാനയുടെ ജന്മദിനം മാത്രമല്ല, മഹാനായ മനുഷ്യന്റെ ആഘോഷം കൂടിയാണ് ഇത്. എന്റെ നായകൻ, വഴികാട്ടി, പ്രചോദനം, എനിക്കുണ്ടായ എല്ലാ വിജയങ്ങളും ഞാൻ കാത്തുസുക്ഷിക്കുന്ന ഓരോ മൂല്യങ്ങളും അങ്ങ് തന്നതാണ്. അങ്ങയുടെ ആരോഗ്യത്തിനും More..
‘ഒപ്പം’ ചിത്രം ഹിന്ദിയിൽ ചിത്രികരണം കൊച്ചിയിൽ ആരംഭിച്ചു
പ്രിയദർശൻ എന്ന പ്രശസ്ത മലയാള സംവിധായകൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ഒപ്പം ഹിന്ദിയിലേക്ക്. ഹായ്‌വാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രികരണം കൊച്ചിയിൽ ആരംഭിച്ചു. സെയ്‌ഫ് അലി ഖാൻ ആണ് മോഹൻലാൽ അവതരിപ്പിച്ച അന്ധനായ കഥാപത്രത്തെ അവതരിപ്പിക്കുക. അക്ഷയ് കുമാർ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു. കൊച്ചിയിലെ ഇപ്പോളത്തെ സ്‌കെടിയുളിനു ശേഷം ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആകും ചിത്രികരണം നടക്കുക. കഥയിലും കതപാത്രങ്ങളിലും മാറ്റങ്ങളുമായാണ് ചിത്രം ഹിന്ദിയിൽ എത്തുക.
‘തലവര’ തെളിയുന്നത് ആഗസ്റ്റ് 22ന്: സൂപ്പർ ഹിറ്റ് ആവർത്തിക്കാൻ അർജുൻ അശോകൻ
അർജുൻ അശോകൻ നായക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് തലവര. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചു. കേരളത്തിലെ 137 തീയേറ്ററുകളിൽ ഓഗസ്റ്റ് 22ന് സിനിമ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ വരുന്ന അപ്ഡേറ്റ്. മലയാളത്തിനു ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച മഹേഷ് നാരായണനും, ഷെബിൻ ബേക്കറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തലവര സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാറാണ്. പാണ്ട എന്നാണ് ചിത്രത്തിൽ അർജുൻ അശോകന്റെ കഥാപാത്രത്തിന്റെ പേര്. നായികയായി ചിത്രത്തിൽ എത്തുന്നത് രേവതി ശർമയാണ്. പാലക്കാട് More..
പ്രിയദർശന്റെ ആ ബസ് യാത്രയും അന്ന് കണ്ടുമുട്ടിയ സൂപ്പർസ്റ്റാറും
മലയാളം ഇൻഡസ്ട്രിയിൽ ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് പ്രിയദർശൻ. തന്റെ കോളേജ് കാലത്തെ ബസ് യാത്രയിൽ കണ്ടുമുട്ടിയ ആ മഹാനാടനെ കുറച്ചു ഓർത്തെടുക്കുയാണ് ഇന്ന് പ്രിയദർശൻ. ചെങ്ങളൂർ ജംഗ്ഷനിൽ നിന്നും താൻ കയറുന്ന അതേ കെ സ് ർ ടി സി ബസിൽ ഇന്നത്തെ സൂപ്പർ സ്റ്റാർ മോഹൻലാൽ കയറുമായിരുന്നു. തങ്ങളെല്ലാവരും ചവിട്ടുപാടിയിൽ നിന്നായിരുന്നു യാത്ര താരം ആ മധുര ദിനങ്ങൾ ഓർത്തെടുത്തു. ഇന്നലെ ഓർമ എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ ഗതാഗത മന്ത്രി ഗണേഷ് More..
പൊങ്കാല ടീസർ എത്തി: ആക്ഷനും കടുത്ത വയലൻസും ഒന്നിപ്പിച്ചു ശ്രീനാഥ് ഭാസി
ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന പൊങ്കാലയുടെ ടീസർ റിലീസ് ചെയ്തു. ആക്ഷൻ എന്റർടൈൻമെന്റ് ആയി എത്തുന്ന ചിത്രം വൈപ്പിൻ ഹാർബറിന്റെ പശ്ചാതലത്തിലാണ് ചിട്രീകരിച്ചിരിക്കുന്നത്. കടുത്ത വയലൻസ് സിനിമയിൽ ഉണ്ടെന്ന് ടീസറിൽ നിന്നുതന്നെ വ്യക്തമാണ്. ബാബുരാജ്, സമ്പത്ത് റാം, കിച്ചു ടെല്ലസ്, ഇന്ദ്രജിത്ത് തുടങ്ങി അനവധി താരങ്ങൾ ഈ സിനിമയിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ സംവിധാനവും തിരകഥയും നിർവഹിച്ചിരിക്കുന്നത് എ ബി ബിനിൽ ആണ്. ദീപു ബോസ്സും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററിൽ More..