പ്രശസ്ത നടനും മിമിക്രി കലാകാരനും ആയി സോഷ്യൽ മീഡിയയിലും മലയാളം മൂവി ഇൻഡസ്ട്രിയിലും ശോഭിക്കുന്ന കലാഭവൻ പ്രചോത് സംവിധാനം ചെയ്യുന്ന പ്രേമപ്രാന്ത് എന്ന സിനിമയിലേക്ക് നായികയെ തേടുന്നു. അപേക്ഷിക്കുന്നവർ 20നും 24നും ഇടയിൽ പ്രായമുള്ള യുവതികൾ ആയിരിക്കണം. അപേക്ഷകൾ അയക്കേണ്ട ഇമെയിൽ അഡ്രസ് prempranth@gmail.com എന്നാണ്.

സംവിധായകൻ എബ്രിടിന്റെ മകനും, നിവിൻ പോളിയുടെ കൂടെ 1983 എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ഭഗത് എബ്രിഡ് ഷൈൻ ആണ് നായകനായെത്തുക. 1983 കൂടാതെ ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവുവിലും ഈ ബാലതാരം പ്രത്യക്ഷപെട്ടിരുന്നു. എബ്രിഡ് ഷൈൻ രചന നിർവഹിക്കുന്ന പ്രേമപ്രാന്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഇഷാൻ ചബ്രയാണ്.