തേജലക്ഷ്മി എന്ന കുഞ്ഞാറ്റ ഇനി വെള്ളിത്തിരയിൽ എത്തുന്നത് നായികാവേഷത്തിൽ. മലയാളസിനിമയിൽ തിളങ്ങി നിൽക്കുന്ന ഉർവശി മനോജ് തരാജോടികളുടെ മകൾ അരങ്ങേറ്റം കുറിക്കുന്നത് ഇനിയും പേരിടാത്ത ഒരു ചിത്രത്തിൽ ആണ്. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സാമൂഹ്യമാധ്യമങ്ങളിൽ ടിക് ടോക് വീഡിയോകളിലൂടെയും റീലുകളിലൂടെയും പോപ്പുലർ ആയ താരം സിനിമയിൽ എത്തുമ്മെന്ന സംസാരം നേരത്തെ തന്നെ ഉണ്ടായിരുന്നു.

യുകെയിൽ പഠിച്ചുകൊണ്ടിരിക്കുന്ന താരം പഠനശേഷം സിനിമയിൽ എത്തുമെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ കുഞ്ഞാറ്റ തന്നെ പറഞ്ഞിരുന്നു. മനോജ് കെ ജയനും ഇകാര്യം പലപ്പോളും തുറന്നു പറഞ്ഞിട്ടുണ്ട്. ‘അഭിനയത്തിൽ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്…അവളുടെ അമ്മ ഉര്‍വശി വലിയൊരു നടിയാണ്..അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍..ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില്‍ വളരെ സന്തോഷം…കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ….നല്ലതിനാണെങ്കില്‍ അങ്ങനെ … സംഭവിക്കട്ടെ…എന്നായിരുന്നു മനോജ് കെ.ജയന്റെ വാക്കുകൾ.