ഷൈനിന്റെ പിതാവിനെ ഒരുനോക്ക് കാണുവാനും തങ്ങളുടെ സഹപ്രവർത്തകനെ ആശ്വസിപ്പിക്കുവാനുമായി കുട്ടുകാർ ഓടിയെത്തി. ടോവിനോയും, സൗബിനും, കമലും അടങ്ങുന്ന നിരവധി താരങ്ങൾ എറണാകുളത്തുള്ള ഷൈനിന്റെ വീട്ടിലെത്തി തങ്ങളുടെ പ്രിയസുഹൃത്തിന്റെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഷൈൻ ഫാമിലിയോടൊപ്പം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയും പിതാവ് മരിക്കുകയും ചെയ്തത്.

ഹോസ്പിറ്റലിൽ നിന്നാണ് ഷൈൻ തന്റെ പിതാവിനെ അവസാനമായി കാണാൻ എത്തിയത്. പരിക്കെറ്റ് ആശുപത്രിയിൽ കഴിയുന്ന അമ്മയെ ട്രെചെറിൽ ആണ് വീട്ടിൽ കൊണ്ടുവന്നത്. തനിക്കുവേണ്ടി എന്നും നിലകൊണ്ട തന്റെ പിതാവിനെ താരം നിറകണ്ണുകളോടെ യാത്രയാക്കി.