Uncategorized

തേജ സജ്ജയും ജയറാമും ഒരേ സ്‌ക്രീനിൽ: ‘മിറൈ’ ട്രെയിലർ പുറത്ത്

ഹനുമാൻ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം നടൻ തേജ സജ്ജ നായകനായ് എത്തുന്ന ബ്രഹമാണ്ട ചിത്രം മിറൈയുടെ ട്രെയിലർ പുറത്തിറങ്ങി. മലയാളം ഉൾപ്പെടെ 4 ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ പാൻഇന്ത്യൻ ചിത്രത്തിൽ പ്രശസ്ത മലയാളം നടൻ ജയറാമും അഭിനയിക്കുന്നുണ്ട്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പിപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരുവാണ് ചിത്രം നിർമ്മിക്കുന്നത്.

ജയറാം ശ്രീയ ജഗപതി ബാബു റിതിക നായക്ക് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് മനോജ്‌ മഞ്ജു ആണ്. എട്ടു വർഷങ്ങൾക്കു ശേഷമാണ് മനോജ്‌ വെള്ളിത്തിരയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *