മലയാള പ്രേക്ഷകരെ ആവേശത്തിന്റെയും സസ്‌പെൻസിന്റെയും മുൾമുനയിൽ നിർത്തിയ ത്രില്ലെർ സീരീസ് ദൃശ്യം സിനിമയുടെ മൂന്നാം പതിപ്പിന്റെ നിർമാണം ബോളിവുഡ് ആരംഭിക്കാൻ പോകുന്നതയാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ മീന കോമ്പിനേഷനിൽ പിറന്ന ഈ സസ്പെൻസ് ത്രില്ലെർ പ്രേഷകപ്രശംസ പിടിച്ചുപറ്റിയ ഒരു പ്രൊജക്റ്റ് ആയിരുന്നു. ജിത്തു എന്ന സംവിധായകന്റെ മികവ് തെളിയിച്ച ചിത്രം കൂടിയാണ് ഇത്. അജയ് ദേവ്ഗൺ ആണ് ദൃശ്യം3യുടെ ബോളിവുഡ് പതിപ്പിൽ നായകനായെത്തുക.

ഇപ്പോൾ പ്രേഷകർ കാത്തിരിക്കുന്നത് മലയാളത്തിലെ അപ്ഡേററ്റുകൾകയാണ്. മോഹൻലാൽ നായകനായെത്തുന്ന പാർട്ട്3യുടെ കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തു വിട്ടില്ല. മലയാളമോ അതോ ഹിന്ദിയോ ഏതാണ് ആദ്യമെത്തുക കാത്തിരിക്കുന്നു സിനിമലോകം.