Uncategorized

നടൻ ബാബുരാജിനെതിരെ ആരോപണവുമായി സരിത നായർ ‘ ബാബുരാജ് ചതിയൻ

ആരോപണങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വനിതയാണ് സരിത.. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അനേകം ആരോപണങ്ങളാണ് സരിത ഉന്നയിച്ചത്. ഇപ്പോൾ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് സരിത. തനിക്കെതിരെ ഇങ്ങനെ ഒരു ചതി നടത്തിയ വ്യക്തി ആ സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യനല്ല എന്നാണ്‌ സരിത പറയുന്നത്. ദുബൈയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതുകൊണ്ട് ഇപ്പോൾ ബാബുരാജ് ദുബൈക്ക് പോകാറില്ലെന്നും ആരോപണത്തിൽ സൂചിപ്പിക്കുന്നു.

തന്റെ ചികിത്സക്കായി മോഹൻലാൽ നൽകിയ പണം ബാബുരാജ് വകമാറ്റി സ്വന്തം ലോൺ അടക്കാൻ ഉപയോഗിച്ചു എന്നാണ്‌ സരിത പറയുന്നത്. താൻ വളരെയേറെ കഷ്ടപ്പാടാനുഭവിക്കുന്ന ഒരു സാധാരണകാരിയാണെന്നും ചികിത്സക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരവസ്ഥായിലാനുള്ളതെന്നും സരിത തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഒരു സുപ്രധാന റോളിലേക്ക് മത്സരിക്കുന്ന വ്യക്തി ചതിയാനാണല്ലോ എന്നോർത്തപ്പോളാണ് ഇതേപറ്റി പറയണം എന്ന് തോന്നിയതെന്നും സരിത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *