Uncategorized

മലയാളത്തിലെ യുവനടന്മാരോടൊപ്പം സ്ക്രീൻ പങ്കിടുവാനുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് അല്ലു അർജുൻ

അന്യഭാഷ നടന്മാരിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. ആര്യ എന്ന ഒറ്റ ചിത്രത്തിലൂടെ ഒരുപാട് മലയാളപ്രേക്ഷകരെ സമ്പാദിച്ച നടനാണ് തെലുഗിലെ ഈ യുവതാരം. 100 ദിവസം കേരളത്തിൽ ഓടിയ അന്യഭാഷ ചിത്രം എന്ന പ്രത്യേകത ആര്യക്ക് അവകാശപെടാം.

മലയാളത്തിൽ ആരുടെ കൂടെ അഭിനയാക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ മറുപടി ഉണ്ട്. മോഹൻലാൽ മമ്മൂട്ടി എന്നീ സീനിയർ നടന്മാരുടെ കൂടെ അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം ദുൽക്കർ പ്രിത്വിരാജ് എന്നിവരോടൊപ്പം സ്ക്രീൻ പങ്കിടുവാനുള്ള തന്റെ സ്വപ്നം പങ്കുവെച്ചു. എന്നാൽ അങ്ങനെ ഒരു ഓഫിരുമായി മലയാളത്തിലെ ഒരു സംവിധായകനും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോളുകൾ യോജിച്ചാൽ തനിക്ക് ആരുടെ കു‌ടെ അഭിനയിക്കുന്നതിനും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *