Uncategorized

6 ഗമണ്ടൻ സിനിമകൾ വെള്ളിയാഴ്ച തീയേറ്ററിലേക്ക്

ഒരിടവേളക്ക് ശേഷം കേരളത്തിലെ തീയേറ്ററുകൾ നിറയാൻ ഒരു വെള്ളിയാഴ്ച എത്തുന്നു. വമ്പൻ നായകന്മാർ പ്രേഷകർക്കു മുൻപിൽ എത്തുന്ന 6 സിനിമകളാണ് വെള്ളിയാഴ്ച റിലീസ് ആകുന്നത്. മറവികൾക്കെതിരായ ഓർമകളുടെ പോരാട്ടം എന്ന തലകെട്ടോടെ എത്തുന്ന ടോവിനോ തോമസ് ചിത്രമാണ് നരിവേട്ട. അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം മുത്തങ്ങ സമരം, ചെങ്ങര സമരം പൂയംകുട്ടി സമരം എന്നിവയുടെ പ്രചോദനം ആണ്. ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാകും ഇത്.

ജോണരും കഥയുടെ സുചനയും ആകാംഷ ജനിപ്പിക്കുന്ന ഒട്ടേറെ ചോദ്യങ്ങളുടെ അകമ്പടിയോടെ തീയേറ്ററുകളിലെത്തുകയാണ് ജയിൽ ബ്രേക്ക്‌ കഥ ആസാദി. ധ്യാൻ ശ്രീനിവാസൻ നായകനായ് എത്തുന്ന സോഫിയ പോൾ ചിത്രം ഡിക്ടക്റ്റീവ് ഉജ്ജ്വലൻ വെള്ളിയാഴ്ച തിയേറ്റർ കീഴടക്കുമ്പോൾ പ്രേഷകർ ഉറ്റുനോക്കുന്നത് കഥാഗതിയുടെ മാറ്റമാണ്. മലയാളത്തിന്റെ ചെറിയ മനുഷ്യൻ ഗിന്നസ് പക്രു നായകനായി എത്തുന്ന 916 കുഞ്ഞുട്ടൻ വ്യത്യസ്ത കൊണ്ട് പ്രേക്ഷക മനം കീഴടക്കും എന്നതിൽ സംശയമില്ല ഇന്ദ്രജിത്തിനെ വെള്ളിത്തിരയിൽ എത്തിക്കുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ എന്ന സിനിമയും വെള്ളിയാഴ്ച തിയേറ്റർ ഭരിക്കാൻ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *