ശ്രീനാഥ് ഭാസി നായകനായ് എത്തിയ ആസാദി എന്ന സിനിമയുടെ റിവ്യൂ തിയേറ്റർ റെസ്പോൺസ് എന്നിവ പുറത്തു വന്നിരിക്കുന്നു. സംതിങ് സ്പെഷ്യൽ പ്രതീക്ഷിച്ചു പോയവരെ സിനിമ നിരാശരാക്കിയില്ല എന്നാണ് പ്രേഷകപ്രതികരണം സുചിപ്പിക്കുന്നത്. കുറെയേറെ ട്വിസ്റ്റുകൾ നിറഞ്ഞ ചിത്രം ഫസ്റ്റ് ഹാഫിൽ അല്പം ലാഗ് തോന്നിയെങ്കിലും സെക്കന്റ് ഹാഫ് പ്രതീക്ഷിക്കാത്ത ഒരു വൈവിൽ പ്രേക്ഷകരെ എത്തിച്ചു. ജോയ് ജോർജ് സംവിധാനം ചെയ്ത് സാഗർ ഹരി തിരക്കഥ എഴുതിയ ചിത്രം ഇന്നാണ് പ്രേഷകർക്കു മുൻപിലെത്തിയത്. ഇത് ഒരു മെഡിക്കൽ ത്രില്ലെർ ഡ്രാമ എന്ന വിഭാഗത്തിൽ പെടുന്നു.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുവാൻ കഴിഞ്ഞു എന്നത് ഈ സിനിമയുടെ വിജയമാണ്. ഒരുപാട് സിനിമകളിൽ സഹനടനായി എത്തിയിട്ടുള്ള ശ്രീനാഥ് ഭായിയുടെ സിനിമജീവിതത്തിൽ ഒരു വഴിതിരിവാകും ഈ സിനിമ എന്ന് പ്രതീക്ഷിക്കുന്നവരും ഏറെ ആണ്.