ജാനകി എന്ന് സുരേഷ് ഗോപി നായകനായി ഈയിടെ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ സെൻസറിങ്മായി വെന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ ഇപ്പോളും തുടരുകയാണ്. പുരാണവുമായി ബന്ധം പേരിനുണ്ട് എന്ന് കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞു വച്ചിരിക്കുന്നത്. ഇപ്പോൾ സംവിധായകൻ TV രഞ്ജിത്ത് ഒരു ഭാരത സർക്കാർ ഉത്പ്പന്നം എന്ന ചിത്രം പേര് മാറ്റി റിലീസ് ചെയ്യാൻ ഉണ്ടായ സാഹചര്യം തുറന്നു പറയുകയാണ്.

നിയമ യുദ്ധം നടത്താനോ മറ്റു കാര്യങ്ങൾ ചെയ്യുവാനോ ഉള്ള അവസ്ഥയിൽ അല്ലായിരുന്നു താനെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഇന്ന് സിനിമ ലോകവും പ്രേഷകരും ജാനകിക്ക് കൊടുക്കുന്ന സപ്പോർട്ട് കാണുമ്പോൾ അന്ന് പൊരുതാമായിരുന്നുവെന്ന് തോന്നുന്നതായി രഞ്ജിത്ത് പറയുന്നു. നിച്ചയിച്ച സമയത്തിറങ്ങേണ്ടിയിരുന്നതിനാൽ ഭാരതം എന്ന വാക്ക് കറുത്ത പെയിന്റ് കൊണ്ട് മറച്ചാണ് ചിത്രം പുറത്തിറക്കിയത്.