കിഷ്കിന്തകാന്ധം ലെവൽക്രോസ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ആസിഫ് അലിക്ക് മികച്ച നടനുള്ള പുരസ്‌കാരം. ചന്ദ്ധിനി ചിന്നു എന്ന ബഹുമുഖ പ്രതിഭ വിശേഷം എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാറാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇരുവരെയും തേടിയെത്തിയത്.

ഫെമിനിച്ചി ഫാത്തിമ്മ മികച്ച സിനിമയായപ്പോൾ കലാം സ്റ്റാൻഡേർഡ് 5 ബി മികച്ച ബലച്ചിത്രമായി. 2024ലിൽ പുറത്തു വന്ന ചിത്രങ്ങളാണ് അവാർഡിൽ പരിഗണിച്ചത്. സെപ്റ്റംബർ മാസം നടക്കുന്ന സ്പെഷ്യൽ ഇവന്റിൽ പുരസ്‌കാരങ്ങൾ കൈമാറും.