മിസ്റ്റിക് കോമഡി എന്റർടൈൻമെന്റ് ആയി പുറത്തിറങ്ങാൻ പോകുന്ന ചിത്രം പ്രകമ്പനം പാക്ക് ആപ്പ് ചെയ്തു. മലയാളത്തിൽ അറിയപ്പെടുന്ന താരങ്ങളായ ഗണപതി സാഗർ സൂര്യ എന്നിവർ ഒന്നിക്കുന്ന കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിജേഷ് പണത്തുരാണ്. തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നവാഗത എഴുത്തുകാരൻ ശ്രീഹരി വടക്കനാണ്.

കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണുരും പ്രേമേയമാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്. ശീതൾ ജോസഫ് ആണ് ഈ ചിത്രത്തിന്റെ നായിക. പണി എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രം ചെയ്ത സാഗർ സൂര്യയും ചെറുപ്പം മുതൽ മലയാളികൾ ഏറെ സ്നേഹിക്കുന്ന ഗണപതിയും ഒന്നിക്കുമ്പോൾ ചിത്രം വൻ ഹിറ്റാകും എന്ന പ്രതീക്ഷ.