Uncategorized

മംഗലശേരി നീലകണ്ഠനെയും കാർത്തികേയനെയും കാണണം രാവണപ്രഭു റിറിലീസ് ചെയ്യണമെന്ന് ആരാധകർ

മോഹൻലാൽ വസുന്ദര ദാസ് താരജോടിയിൽ പിറന്ന രാവണപ്രഭു എന്ന മലയാള ചിത്രം റിറിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് ആരാധകർ കഴിഞ്ഞദിവസം റിലീസ് ചെയ്ത ചോട്ടാമുംബൈ ഗംഭീര പ്രകടനമാണ് ബോക്സ്ഓഫീസിൽ കാഴ്ച വെക്കുന്നത്. ഈ പശ്ചാതലത്തിൽ മനോരമ ഓൺലൈൻ വെബ്സൈററ്റിലും സാമൂഹ്യമാധ്യമങ്ങളിലും നടത്തിയ വോട്ടെടുപ്പിലാണ് ആളുകൾ രാവണപ്രഭു റിറിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. നരസിംഹവും ആരാധകർ റിറിലീസിനായി ആഗ്രഹിക്കുന്ന ചിത്രമാണ്.

രഞ്ജിത്ത് സംവിധാനം ചെയ്ത് ഇന്നെസെന്റ് അടക്കമുള്ള വൻ താരനിര പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ബോക്സ്‌ ഓഫീസിൽ അന്നേ വിജയകൊടി പാറിച്ച ചിത്രമാണ്. ഈ ചിത്രം റിറിലീസ് ചെയ്താൽ വൻ വിജയമാകുമെന്നാണ് ആരാധകർ പറയുന്നത്. മോഹൻലാൽ ശക്തമായ കതപാത്രങ്ങളെ അവതരിപ്പിച്ച ഉസ്താദ് രാവണപ്രഭു നരൻ നരസിംഹം ചന്ദ്രോത്സവം ഹലോ എന്നീ ചിത്രങ്ങളാണ് വോട്ടെടുപ്പിൽ ഉൾപെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *